ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം  യുവതി ജീവനൊടുക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം  യുവതി ജീവനൊടുക്കി

ടെക്‌സാസ്:  ഭര്‍ത്താവിനെയും പിന്നീട് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ടെക്‌സാസിലെ ഗാല്‍വസ്റ്റണ്‍ ബിച്ച് ഫ്രണ്ട് ഹോട്ടലിലാണ് സംഭവം. മൗറീഷോ മൊറാലസ്(39), മൗറീഷൊ ജൂനിയര്‍(10), ഡേവിഡ് (5) എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം മുപ്പത്തേഴുകാരി സ്വയം ജീവനൊടുക്കിയത്. ഫ്‌ളോര്‍ഡി മറിയ എന്ന യുവതിയാണ് കൃത്യം ചെയ്തതെന്ന് ഹൂസ്റ്റണ്‍ പൊലീസ്   അറിയിച്ചു.

മുറിയില്‍ നിന്നും വെടിയൊച്ച കേട്ടപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ്  ഹോട്ടലില്‍ എത്തുമ്പോള്‍ മുറിയില്‍ മല്‍പ്പിടുത്തമോ വഴക്കോ നടന്നത്തിന്‍റെ സൂചനകളില്ല. പൊലീസ് എത്തുമ്പോള്‍ യുവതിയും ഒരു കുട്ടിയും അബോധാവസ്ഥയിലായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നതായും പൊലീസ് അറിയിച്ചു.കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്താനായില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


LATEST NEWS