യുപിയില്‍ ആറ് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം വീഡിയോ പ്രചരിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുപിയില്‍ ആറ് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം വീഡിയോ പ്രചരിപ്പിച്ചു

ബാന്‍ഡ: ഉത്തര്‍പ്രദേശില്‍ ആറ് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം വീഡിയോ പ്രചരിപ്പിച്ചു. 

ചിത്രകൂട് ജില്ലയിലെ മോ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബന്ധുവിനോടൊപ്പം വീട്ടിലേക്കുപോകുകയായിരുന്ന യുവതിയാണ് ബലാത്സംഗത്തിനിരയായത്. തടഞ്ഞുനിര്‍ത്തി ബന്ധുവിനെ മരത്തില്‍ കെട്ടിയിട്ട ശേഷമായിരുന്നു കൂട്ടബലാത്സംഗം ചെയ്തത്.

കുറ്റകൃത്യത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. സംഭവത്തിന് ശേഷം പരാതിയുമായി ഇതേ പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പൊലീസ് ഗൗരവമായെടുത്തില്ല.  തിങ്കളാഴ്ച സംഭവം നടന്നെങ്കിലും വീഡിയോ പ്രചരിച്ചതിന് ശേഷം, വെള്ളിയാഴ്ചയാണ് പൊലീസ് കേസെടുത്തതെന്ന് യുവതി ആരോപിച്ചു.


LATEST NEWS