കറുത്തനിറത്തിന്റെ പേരിൽ അവഹേളിച്ചു; കുടുംബത്തിലെ അഞ്ച് പേരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കറുത്തനിറത്തിന്റെ പേരിൽ അവഹേളിച്ചു; കുടുംബത്തിലെ അഞ്ച് പേരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി

കറുത്ത നിറത്തിന്റെ പേരില്‍ അവഹേളനം സഹിക്കാന്‍ വയ്യാതായപ്പോള്‍ യുവതി ഭക്ഷണത്തില്‍ വിഷം നല്‍കി ബന്ധുക്കളായ അഞ്ച് പേരെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രഗ്യ സുര്‍വസേ എന്ന യുവതിയെ പോലീസ് അറസ്റ്റുചെയ്തു. ജൂണ്‍ പതിനെട്ടിനാണ് സംഭവം നടന്നത്. 

ബന്ധുവായ സുഭാഷ് മാനെയുടെ വീട്ടില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലാണ് ഇവര്‍ ഭക്ഷണത്തില്‍ വിഷം ചേർത്തത്. ഏഴിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള നാലുകുട്ടികളും, അമ്പത്തി മൂന്നുകാരനുമാണ് ഇവര്‍ തയ്യാറാക്കിയ വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചു മരിച്ചത്. ഏതാണ്ട് 80 പേര്‍ ഈ ഭക്ഷണം കഴിച്ച് ഉണ്ടായ ഭക്ഷ്യവിഷയില്‍ ആശുപത്രിയിലാണ്.

ഗൃഹപ്രവേശ സല്‍ക്കാരത്തില്‍ പരിപ്പുകറി വെക്കുന്നതിനിടെ അതില്‍ കീടനാശിനി ചേര്‍ക്കുകയായിരുന്നുവെന്ന് അവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിറം കുറഞ്ഞതിന്റെ പേരിലും പാചകം അറിയില്ലെന്ന പേരിലും പ്രഗ്യയെ വീട്ടുകാര്‍ സദാസമയവും കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകം ചെയ്യാന്‍ പ്രഗ്യയെ പ്രേരിപ്പിച്ചത്.


LATEST NEWS