ഭിന്നശേഷിക്കാരായവരുടെ കലാ ശേഷി വർധിപ്പിക്കാൻ ഡിഫറന്റ്‌ലി ആർട്‌സ് സെന്റർ സ്ഥാപിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭിന്നശേഷിക്കാരായവരുടെ കലാ ശേഷി വർധിപ്പിക്കാൻ ഡിഫറന്റ്‌ലി ആർട്‌സ് സെന്റർ സ്ഥാപിക്കും

ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് ഡിഫറന്റ്‌ലി ആർട്‌സ് സെന്റർ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചർ. ഇതിലൂടെ കലാ കായിക മേഖലയിൽ ഭിന്നശേഷിക്കാരായവരെ വളർത്തുകയാണ് ലക്ഷ്യം. ഭിന്നശേഷി വിഭാഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്‌സാഹിപ്പിച്ച് മുന്നോട്ടു കൊണ്ടുവരണമെന്ന് മന്ത്രി പറഞ്ഞു. 

ഭിന്നശേഷിക്കാർക്കുള്ള വിവിധ സംരംഭങ്ങൾ പ്രോത്‌സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള പദ്ധതി സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി ചിഹ്‌നഭാഷ ഉപയോഗിച്ച് നൃത്തം ചിട്ടപ്പെടുത്തി അവതരിപ്പിക്കാനുള്ള സന്നദ്ധത നർത്തകി മേതിൽ ദേവിക അറിയിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലയളവിൽ തന്നെ എല്ലാ സർക്കാർ ഓഫീസുകളും പൊതുകെട്ടിടങ്ങളും അംഗപരിമിത സൗഹൃദമാക്കും.

ഭിന്നശേഷി അവാർഡ് മുഴുവൻ ഭിന്നശേഷി വിഭാഗങ്ങളെയും ഉൾപ്പെടുത്തി പുന:ക്രമീകരിക്കും. കേന്ദ്ര ഭിന്നശേഷി അവാർഡ് വിഭാഗങ്ങളുമായി താരതമ്യ പഠനം നടത്തി, സംസ്ഥാന ഭിന്നശേഷി അവാർഡ് പദ്ധതി മാനദണ്ഡങ്ങൾ പുതുക്കും. അവാർഡ് വിഭാഗങ്ങളിൽ ജില്ലാ ഭരണകൂടങ്ങൾ, ത്രിതല പഞ്ചായത്തുകൾ, മികച്ച സ്വയം തൊഴിൽ സംരംഭകരായ ഭിന്നശേഷിക്കാർ തുടങ്ങി കൂടുതൽ വിഭാഗങ്ങളേയും വ്യക്തിഗത വിഭാഗങ്ങളേയും ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 

ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് വിതരണവും പ്രളയത്തിൽപെട്ട് ഉപജീവനം നഷ്ടമായ ഭിന്നശേഷിക്കാർക്കുള്ള ധനസഹായ വിതരണവും വിവിധ പദ്ധതികളുടെ കൈപ്പുസ്തക പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി. 


LATEST NEWS