അപ്പാരല്‍ ആന്‍ഡ്‌ ഫാഷന്‍ ഡിസൈനിംഗിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 15

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അപ്പാരല്‍ ആന്‍ഡ്‌ ഫാഷന്‍ ഡിസൈനിംഗിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 15

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗ് എന്നിവയില്‍ 20 ദിവസത്തെ തൊഴില്‍ പരിശീലനം നല്‍കുന്നു. പത്താംതരം കഴിഞ്ഞ 18 നും 40 നും ഇടയില്‍ പ്രായമുള്ള തയ്യല്‍ അറിയുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജനുവരി 15 ന് മുമ്ബ് ലഭിക്കണം. അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കും ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ്, മുട്ടില്‍, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി എന്നീ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.

ഫോണ്‍ നമ്ബര്‍. 04936 202485.


LATEST NEWS