2017 ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 2017 ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളുകളിലേക്ക് പ്രവേശനം നല്‍കുന്ന പൊതു പ്രവേശന പരീക്ഷ (ക്യാറ്റ്) 2017 ഫലം പ്രഖ്യാപിച്ചു. 199,000 ല്‍ അധികം മത്സരാര്‍ത്ഥികള്‍ പ്രവേശനത്തിന് മാറ്റുരച്ച പ്രവേശന പരീക്ഷയില്‍ 20 പേര്‍ക്ക് 100% മാര്‍ക്ക് ലഭിച്ചു. ഇവരില്‍ രണ്ടു പേര്‍ പെണ്‍കുട്ടികളാണ്. മൂന്നു പേര്‍ എന്‍ജിനീയറിംഗ് ഇതര മത്സരാര്‍ത്ഥികളുമാണ്.

കഴിഞ്ഞ വര്‍ഷം 20 പേര്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയിരുന്നു. ഇവര്‍ മുഴുവന്‍ ആണ്‍കുട്ടികളും എന്‍ജീനിയംഗ് മേഖല ആഗ്രഹിക്കുന്നവരുമായിരുന്നു. ഇത്തവണ നവംബര്‍ 26ന് രണ്ട് ഷിഫ്ടുകളായി നടന്ന പരീക്ഷയില്‍ 1,99,632 പേരാണ് പങ്കെടുത്തത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്ന നിരക്കാണിത്.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്കോര്‍ ക്യാറ്റ് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ലിങ്ക് https://iimcat.ac.in/per/g01/pub/756/ASM/WebPortal/1/index.html?756@@1@@1#