എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ചുമതലയിലേക്ക്‌ ഡോ.സാബു തോമസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ചുമതലയിലേക്ക്‌ ഡോ.സാബു തോമസ്

കോട്ടയം: എംജി സര്‍വകലാശാലാ പ്രോവിസി ഡോ. സാബു തോമസ് വൈസ് ചാന്‍സിലറുടെ ചുമതലയിലേക്ക്. ഇദ്ദേഹത്തിന് ചുമതല കൈമാറി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവിട്ടു. വിസിയായ ഡോ. ബാബു സെബാസ്റ്റിയന്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്നതിനെ തുടര്‍ന്നാണ് ഡോ. സാബു തോമസ് പുതിയ ചുമതലയിലേക്ക് എത്തുന്നത്. 

നാനോ സയന്‍സിലും ഗപാളിമര്‍ സയന്‍സിലും രാജ്യത്തെ മികിച്ച അക്കാദമിക് നേട്ടങ്ങളുടെ ഉടമയാണ് അദ്ദേഹം. ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി സ്ഥാപക ഡയക്‌ടറും സ്‌ക്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഡയറക്ടറുമായിരുന്നു. 
 


LATEST NEWS