ഹോട്ടല്‍ മാനേജ്മെന്റ് ബിരുദ പ്രവേശനപരീക്ഷ ഏപ്രില്‍ 29ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോട്ടല്‍ മാനേജ്മെന്റ് ബിരുദ പ്രവേശനപരീക്ഷ ഏപ്രില്‍ 29ന്

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി, ബിഎസ്സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ് പ്രവേശനത്തിനു നടത്തുന്ന സംയുക്ത പ്രവേശനപരീക്ഷ(ജെഇഇ)യ്ക്കു ഇപ്പോള്‍ അപേക്ഷിക്കാം.2017 ഏപ്രില്‍ 29നാണ് പ്രവേശനപരീക്ഷ.രാജ്യത്തെ 51 ഹോട്ടല്‍മാനേജ്മെന്റ് ബിരുദ കോഴ്സുകളില്‍ പ്രവേശനം ഈ പരീക്ഷയിലെ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ്.പ്ളസ്ടുവാണ് പ്രവേശന യോഗ്യത. പ്ളസ്ടു പാസായിരിക്കണം.പ്ളസ്ടുവിന് ഇംഗ്ളീഷും  പാസായിരിക്കണം.അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.2017 ജൂലൈ ഒന്നിന് 22 വയസാണ് ഉയര്‍ന്ന പ്രായപരിധി.എസ്സി/എസ്ടിക്ക് 25 വയസാണ് ഉയര്‍ന്ന പ്രായപരിധി.1995 ജൂലൈ ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ അര്‍ഹരാണ്.എസ്സി/എസ്ടിക്ക് 1992 ജൂലൈ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാണെങ്കിലും അപേക്ഷിക്കാം.http://applyadmission.net/nchmjee2017   വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 2017 ഏപ്രില്‍ 14വരെ അപേക്ഷിക്കാം.അപേക്ഷാഫീസ് അടക്കുന്നതിനെക്കുറിച്ചും വിശദമായി വെബ്സൈറ്റിലുണ്ട്.
 


LATEST NEWS