ഐഐടി-എച്ച്എസ്ഇഇ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐഐടി-എച്ച്എസ്ഇഇ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

ഐഐടി-മദ്രാസിൻ്റെ ഹ്യൂമാനിറ്റിസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് എന്‍ട്രന്‍സ് പരീക്ഷ (എച്ച്എസ്ഇഇ 2017)യ്ക്ക്  http://hsee.iitm.ac.in വെബ്സൈറ്റിലൂടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിച്ചു. ജനുവരി 27വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ബിരുദവും ബിരുദാനന്തര ബിരുദവും ഉള്‍പ്പെടുന്ന ഈ പഞ്ചവത്സര കോഴ്സില്‍ ഡെവലപ്മെന്റ് സ്റ്റഡീസ്,  ഇംഗ്ളീഷ് എന്നീ എംഎ പ്രോഗ്രാമുകളാണുള്ളത്.  
പ്ളസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ (എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്കും 55 ശതമാനം) പാസായവര്‍ക്ക് അപേക്ഷിക്കാം.2016ല്‍ പാസായവര്‍ക്കും 2017ല്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം.1992 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം.അപേക്ഷാഫീസ് 2200 രൂപ.പെണ്‍കുട്ടികള്‍ക്കും എസ്സി/എസ്ടിക്കും ഭിന്നശേഷിവിഭാഗത്തിനും 1100 രൂപ.കൂടുതല്‍ വിവരങ്ങള്‍ക്ക് http://hsee.iitm.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.