ജെഇഇ-മെയിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 16 വരെ നീട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെഇഇ-മെയിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 16 വരെ നീട്ടി

എന്‍ഐടികളിലെയും കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബിടെക് പ്രവേശനത്തിനും ഐഐടികളിലെ ബിരുദ  പ്രവേശനത്തിനുള്ള ആദ്യ റൗണ്ട് യോഗ്യതക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ് പ്രവേശനപരീക്ഷ (ജെഇഇ-മെയിന്‍)യ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ 2017 ജനുവരി16വരെ അവസരം.ജനുവരി രണ്ടിന് അവസാനിക്കാനിരുന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 16വരെ നീട്ടിയതായി സിബിഎസ്ഇ വെബ്സൈറ്റില്‍ അറിയിച്ചു.രജിസ്ട്രേഷന്‍ നടത്തിയശേഷം അപേക്ഷാഫീസ് അടയ്ക്കാനുള്ള അവസരം 17വരെയും നിട്ടി.കൂടുതല്‍  വിവരങ്ങൾക്കും  അപേക്ഷികൾക്കുമായി www.jeemain.nic.in, www.cbse.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
 


LATEST NEWS