കേരള മീഡിയ അക്കാദമി മാധ്യമ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരള മീഡിയ അക്കാദമി മാധ്യമ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുളള മാധ്യമങ്ങള്‍ക്കു വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പ്രവ്യത്തിപരിചയമുളളവരുമായിരിക്കണം. മാധ്യമപഠന വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ പരിശീലന രംഗത്തുളള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. സമഗ്രവിഷയങ്ങള്‍, സാധാരണവിഷയങ്ങള്‍ എന്നു രണ്ടായി തരംതിരിച്ചാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനു സ്‌കോളര്‍ഷിപ്പ് നല്‍കില്ല. പട്ടികജാതി/പട്ടികവര്‍ഗ മറ്റ് അര്‍ഹ വിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളെക്കുറിച്ചുളള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. അപേക്ഷാ ഫോറവും നിയമാവലിയും http://www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. അപേക്ഷ ആഗസ്റ്റ് 31 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0484 -2422275. 


LATEST NEWS