നിയമ സര്‍വകലാശാലകളുടെ പ്രവേശനപരീക്ഷ മെയ് 14ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിയമ സര്‍വകലാശാലകളുടെ പ്രവേശനപരീക്ഷ മെയ് 14ന്

കൊച്ചിയിലെ ന്യൂവാല്‍സ് ഉള്‍പ്പടെ 17 നിയമ സര്‍വകലാശാലകളില്‍ ബിഎഎല്‍എല്‍ബി, എല്‍എല്‍എം പ്രവേശനത്തിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷ (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്- CLAT 2017) ക്ക്  അപേക്ഷിക്കാം www.clat.ac.in വെബ്സൈറ്റില്‍ ജനുവരി ഒന്നിന് വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കും. അതിനുശേഷം മാര്‍ച്ച് 31വരെഓണ്‍ലൈനായി അപേക്ഷിക്കാം.2017 മെയ് 14നാണ് ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ.ബിഎഎല്‍എല്‍ബി കോഴ്സുകള്‍ക്ക് പ്ളസ്ടുവിന് കുറഞ്ഞത് 45 ശതമാനം മാര്‍ക്കു നേടി പ്ളസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം.എസ്സി/എസ്ടി എന്നിവര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി (അതതു സര്‍വകലാശാലകളുടെ സംവരണ മാനദണ്ഡം ബാധകം). 2017 മാര്‍ച്ച്/ഏപ്രിലില്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.പ്രായം: 2017 ജൂലൈ ഒന്നിന് 20 വയസില്‍ താഴെയായിരിക്കണം.സംവരണ വിഭാഗത്തിന് 22 വയസില്‍ താഴെ.ബിരുദാനന്തര ബിരുദ നിയമ കോഴ്സുകള്‍ക്ക് 55 ശതമാനം മാര്‍ക്കോടെ എല്‍എല്‍ബി/ബിഎല്‍ (എസ്സി/എസ്ടി എന്നിവര്‍ക്ക് 50 ശതമാനം) പാസായിരിക്കണം.  


LATEST NEWS