മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അടുത്ത അധ്യായന വര്‍ഷം മുതല്‍ കേരളത്തില്‍  പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അടുത്ത അധ്യായന വര്‍ഷം മുതല്‍ കേരളത്തില്‍  പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല

തിരുവനന്തപുരം: മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അടുത്ത അധ്യായന വര്‍ഷം മുതല്‍ കേരളത്തില്‍ പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. 2017-18 അദ്ധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് ഒഴികെ മെഡിക്കല്‍, ആയുഷ് , അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണല്‍ പഠനമേഖലകളില്‍ കേരളം പ്രത്യേകിച്ച് എന്‍ട്രന്‍സ് പരീക്ഷ നടത്തേണ്ടെന്നു ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.നീറ്റ് റാങ്ക് ലിസ്റ്റ് ഇതിന് ബാധകമാക്കുകയും അതില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കുകയും ചെയ്യും.നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് കേളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായി ചികിത്സയില്‍ കഴിയുന്ന അവിനാഷ്, ഷൈജു ടി. ഗോപി എന്നീ വിദ്യാര്‍ത്ഥികളുടെ ചികിത്സാ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കും.


Loading...
LATEST NEWS