നീറ്റ്: കേരളത്തില്‍ നിന്നും 72,682 പേര്‍ക്ക് യോഗ്യത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീറ്റ്: കേരളത്തില്‍ നിന്നും 72,682 പേര്‍ക്ക് യോഗ്യത
ന്യൂഡല്‍ഹി: സി​ബി​എ​സ്ഇ നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതില്‍ കേരളത്തില്‍ നിന്ന് 72,682 പേ​ർ യോ​ഗ്യ​ത നേ​ടി​. മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഏ​കീ​കൃ​ത യോ​ഗ്യ​ത പ​രീ​ക്ഷ​യാ​യ നീ​റ്റി​ല്‍ ബി​ഹാ​ർ സ്വ​ദേ​ശി​നി ക​ൽ​പ​ന കു​മാ​രി 691 മാ​ർ​ക്ക് (99.99 വ്യ​ക്തി​ഗ​ത സ്കോ​ർ) നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 12.69 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ 7.14 ല​ക്ഷം പേ​ർ യോ​ഗ്യ​ത നേ​ടി.
 
കേ​ര​ള​ത്തി​ൽ നി​ന്നു 1,09,807 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 72,682 പേ​ർ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. ആ​ദ്യ​ത്തെ അ​ന്പ​തു പേ​രു​ടെ റാ​ങ്ക് പ​ട്ടി​കയിൽ കേ​ര​ള​ത്തി​ൽ നി​ന്ന് ആ​രും ഇല്ല. തെ​ലു​ങ്കാ​ന സ്വ​ദേ​ശി രോ​ഹ​ൻ പു​രോ​ഹി​ത് (690 മാ​ർ​ക്ക്) ര​ണ്ടാം സ്ഥാ​നവും ഡ​ൽ​ഹി സ്വ​ദേ​ശി ഹി​മാം​ശു ശ​ർ​മ (690 മാ​ർ​ക്ക്) മൂ​ന്നാം സ്ഥാ​ന​വും നേടി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള​വ​രാ​ണ് യോ​ഗ്യ​രാ​യ​വ​രി​ൽ കൂ​ടു​ത​ൽ. 1,28,329 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ 76,778 പേ​ർ യോ​ഗ്യ​ത നേ​ടി. തൊ​ട്ടു പി​ന്നി​ൽ കേ​ര​ള​മാ​ണ്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള മ​ഹാ​രാഷ്‌ട്രയിൽ 1,77,353 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ 70,184 പേ​ർ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. മേ​യ് ആ​റി​നാ​യി​രു​ന്നു പരീക്ഷ.