നെസ്റ്റ് മെയ്17ന്; അപേക്ഷ 2 മുതല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെസ്റ്റ് മെയ്17ന്; അപേക്ഷ 2 മുതല്‍

ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (നൈസര്‍)ലും ആണവോര്‍ജ വകുപ്പും മുംബയ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന മുംബയിലെ  യുഎം-ഡിഎഇ സെന്റര്‍ ഫോര്‍ എക്സലന്‍സിലും പഞ്ചവത്സര എംഎസ്സി കോഴ്സിൻ്റെ പ്രവേശനപരീക്ഷക്ക്  2017 ജനുവരി രണ്ടുമുതല്‍ അപേക്ഷിക്കാം.പ്ളസ്ടു കഴിഞ്ഞവര്‍ക്ക് ഈ കോഴ്സില്‍ ചേരുന്നതിനുള്ള ദേശീയ അഭിരുചി പരീക്ഷയായ നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2017) മെയ് 17ന് നടത്തും.ഈ പരീക്ഷ പാസാകുന്നവര്‍ക്ക് ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പിനും അര്‍ഹതയുണ്ട്.പ്ളസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ (സംവരണ വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കും 55 ശതമാനം)  പാസായവര്‍ക്ക് അപേക്ഷിക്കാം. 2015ലോ 2016ലോ പാസായവര്‍ക്കും 2017ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപക്ഷിക്കാം.1997 ആഗസ്ത് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.എസ്സി/എസ്ടിക്കും ഭിന്നശേഷി വിഭാഗത്തിനും പ്രായപരിധിയില്‍ അഞ്ചുവര്‍ഷ ഇളവ് അനുവദിക്കും.http://nestexam.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  ജനുവരി രണ്ടുമുതല്‍ മാര്‍ച്ച് ആറുവരെ അപേക്ഷിക്കാം.വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Loading...
LATEST NEWS