പോളിടെക്നിക് പാര്‍ട്ട്ടൈം ഡിപ്ളോമ: 24വരെ അപേക്ഷിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോളിടെക്നിക് പാര്‍ട്ട്ടൈം ഡിപ്ളോമ: 24വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക് കോളേജുകളിലെ പാര്‍ട് ടൈം ഡിപ്ളോമ  പ്രവേശനത്തിന് ഡിസംബര്‍ 24 വൈകിട്ട് നാല് വരെ അപേക്ഷിക്കാം.അപേക്ഷ ഫോറവും പ്രോസ്പെക്ടസും www.polyadmission.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക് കോളേജില്‍ നിശ്ചിത ഫീസോടുകൂടി സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ www.polyadmission.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.പാര്‍ട്ട് ടൈം ഡിപ്ളോമ ക്ളാസുകളുടെ പ്രവേശനത്തിന് കോഴ്സുകള്‍ നടത്തുന്ന പോളിടെക്നിക്കുകളില്‍ സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
 
 


LATEST NEWS