സി-​ടെ​റ്റ് ​മല​യാ​ളം ഉ​ൾ​പ്പ​ടെ 20 ഭാ​ഷ​ക​ളി​ൽ എ​ഴു​താം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സി-​ടെ​റ്റ് ​മല​യാ​ളം ഉ​ൾ​പ്പ​ടെ 20 ഭാ​ഷ​ക​ളി​ൽ എ​ഴു​താം

ന്യൂഡല്‍ഹി: സെ​ൻ​ട്ര​ൽ ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്(സി-​ടെ​റ്റ്) ഇനി മുതല്‍ മലയാളം ഉള്‍പ്പെടെയുള്ള 20 ഭാഷകളില്‍ എഴുതാം.കേന്ദ്ര സര്‍ക്കാര്‍ സ്കൂളുകളിലേക്കുള്ള അധ്യാപകരുടെ പ്രവേശനത്തിനായുള്ള യോഗ്യതാ പരീക്ഷയാണിത്.ഇതില്‍ മ​ല​യാ​ളം ഉ​ൾ​പ്പ​ടെ 17 ഭാ​ഷ​ക​ൾ സി​ബി​എ​സ്ഇ ഒ​ഴി​വാ​ക്കി​യ​താ​യി നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, മ​ല​യാ​ളം ഉ​ൾ​പ്പ​ടെ 20 പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​മെ​ന്നാ​ണ് കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​.

 

ഇംഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം, അ​സ​മീ​സ്, ബം​ഗാ​ളി,ഗു​ജ​റാ​ത്തി, ഖാ​രോ, ക​ന്ന​ഡ, ഖാ​സി, മ​ണി​പ്പൂ​രി,മ​റാ​ത്തി, മി​സോ, നേ​പ്പാ​ളി, ഒ​റി​യ, പ​ഞ്ചാ​ബി, സം​സ്കൃ​തം, ത​മി​ഴ്, തെ​ലു​ങ്ക്, ടി​ബ​റ്റ​ൻ, ഉ​റു​ദു എ​ന്നീ ഭാ​ഷ​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​താം.​സെ​പ്റ്റം​ബ​ർ 16ന് ​ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് രാ​ജ്യ​ത്തെ 92 ന​ഗ​ര​ങ്ങ​ളി​ൽ സെ​ന്‍റ​റു​ക​ളു​ണ്ടാ​വും. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താം.

 

www.ctet.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ജൂ​ണ്‍ 22 മു​ത​ൽ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ജൂ​ലൈ 17. ജൂ​ലൈ 21വ​രെ അ​പേ​ക്ഷാ ഫീ​സ് അ​ട​യ്ക്കാം. ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ അ​ധ്യാ​പ​ക യോ​ഗ്യ​ത​യ്ക്ക് പേ​പ്പ​ർ ഒ​ന്നും ആ​റു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്ക് പേ​പ്പ​ർ ര​ണ്ടും എ​ഴു​ത​ണം. ജ​ന​റ​ൽ, ഒബിസി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പേ​പ്പ​ർ ഒ​ന്നി​ന് 600 രൂ​പ​യാ​ണ് ഫീ​സ്. ഒ​ന്നും ര​ണ്ടും പേ​പ്പ​റു​ക​ൾ എ​ഴു​തു​ന്ന​വ​ർ​ക്ക് ഫീ​സ് 1000 രൂ​പ. എ​സ്‌​സി, എ​സ്ടി, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ഒ​ന്നാം പേ​പ്പ​റി​ന് 300 രൂ​പ. ര​ണ്ടു​പേ​പ്പ​റു​ക​ൾ​ക്ക് 500 രൂ​പ. പ​രീ​ക്ഷ ക​ഴി​ഞ്ഞ് ആ​റ് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ഫ​ലം പ്ര​ഖ്യാ​പി​ക്കും.


LATEST NEWS