കാറ്റ് ഫലം പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാറ്റ് ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഐഐഎമ്മുകളിലേക്കും രാജ്യത്തെ മറ്റ് പ്രധാന ബിസിനസ് സ്‌കൂളുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന്റെ (കാറ്റ്) ഫലം പ്രഖ്യാപിച്ചു.

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റാണ് ഫലം പുറത്തുവിട്ടത്. രണ്ട് ലക്ഷം പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. വിജയിക്കുന്നവര്‍ക്ക് നിലവിലുള്ള ഐഐഎമ്മുകളിലേക്കും മുന്‍നിര ബിസിനസ് സ്‌കൂളുകളിലേക്കുമാണ് പ്രവേശനം ലഭിക്കുക.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനായിരുന്നു പരീക്ഷ നടന്നത്. പരീക്ഷാ ഫലം കാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. iimcat.ac.in


Loading...
LATEST NEWS