ചേതന്‍ ഭഗത്തിന്റെ നോവല്‍; സിലബസില്‍ ചേര്‍ക്കുന്നത് തത്ക്കാലമില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചേതന്‍ ഭഗത്തിന്റെ നോവല്‍; സിലബസില്‍ ചേര്‍ക്കുന്നത് തത്ക്കാലമില്ല

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ നോവല്‍ ഇംഗ്ലീഷ് സാഹിത്യത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തത്ക്കാലം മരവിപ്പിക്കാന്‍ ഡല്‍ഹി സര്‍വകലാശാല തീരുമാനിച്ചു. സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളജുകളിലെ അധ്യാപകരില്‍ നിന്നുയര്‍ന്ന പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ഇതിനെ കുറിച്ച് പരിശോധിക്കാനൊരു റിവ്യൂ കമ്മിറ്റിയെ നിയമിച്ചാണ് സര്‍വകലാശാല തത്ക്കാലം തടിയൂരിയത്.

പോപ്പുലര്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണ്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ സര്‍വകലാശാലയുടെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം കമ്മിറ്റിയാണ് നടത്തിയത്. തന്റെ പുസ്തകം പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന കാര്യം ചേതന്‍ ഭഗത്ത് തന്നെയാണ് ട്വിറ്ററിലൂടെ 2017 ഏപ്രിലില്‍ ലോകത്തെ അറിയിച്ചത്. ചേതന്റെ പുസ്തകത്തിനു പുറമേ ഫേസ്ബുക്ക് പോസ്റ്റ് എഴുത്തിനെ കുറിച്ച് പഠിപ്പിക്കാനൊരു കോഴ്‌സും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. രണ്ട് ശുപാര്‍ശകള്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് അക്കാദമിക ലോകത്ത് നിന്നുയര്‍ന്നത്.


LATEST NEWS