യു.പി.എസ്.സി ഫലങ്ങളില്‍ പെണ്‍കുട്ടികൾ മുന്നിൽ. യുപിഎസി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. UPSC യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലങ്ങള്‍ പരിശോധിക്കാവുന്നതാണ്.
ഒന്നാം റാങ്ക് ശ്രുതി ശര്‍മ്മയ്ക്കാണ്. അങ്കിത അഗര്‍വാളാണ് രണ്ടാം റാങ്ക്. ഗാമിനി സിംഗ്ല മൂന്നാം റാങ്ക് നേടി. ഐശ്വര്യ വര്മ്മക്കാന് നാലാം റാങ്ക്. ഉത്കര്‍ഷ് ദ്വിവേദിക്കാണ് അഞ്ചാം റാങ്ക്. യക്ഷ ചൗധരി ആറാം സ്ഥാനത്തെത്തി. എട്ടാം റാങ്ക് ഇഷിത രതി, ഒമ്പതാം റാങ്ക് പ്രീതം കുമാര്‍, പത്താം റാങ്ക് ഹര്‍കിരത് സിംഗ് രണ്‍ധാവ എന്നിവരാണ് നേടിയത്.
സര്‍വീസ് 2021-ലെ ഫലം പരിശോധിക്കേണ്ടത്
ആദ്യം യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in-ലേക്ക് പോകുക.ഇപ്പോള്‍ നിങ്ങള്‍ UPSC സിവില്‍ സര്‍വീസസ് ഫലം 2021 – ഫൈനല്‍ റിസള്‍ട്ട് എന്ന ലിങ്ക് ഹോംപേജില്‍ കാണും.വിജയിച്ചവരുടെ പേരുകളുള്ള ഒരു PDF ഫയല്‍ ഇവിടെ നിങ്ങള്‍ കാണും.ഇപ്പോള്‍ ഫലം പരിശോധിക്കുകയും ഭാവി റഫറന്‍സിനായി പ്രിന്റ് ഔട്ട് സൂക്ഷിക്കുകയും ചെയ്യാം.
Comments