കള്‍ച്വറല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് സ്‌കീം 2018-19

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കള്‍ച്വറല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് സ്‌കീം 2018-19

സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സസ് ആന്റ് ട്രെയ്‌നിങ് (സി.ആര്‍.സി.ടി) 10 മുതല്‍ 14 വരെ പ്രായമുള്ള വിദ്യാര്‍ഥികളില്‍ നിന്ന് സാംസ്‌കാരിക ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് സ്‌കീം 2018-19ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  വിവിധ കലാ സാംസ്‌കാരിക മണ്ഡലങ്ങളിലെ മികവുറ്റ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും പ്രത്യേക പരിശീലനം നല്‍കുകയെന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ 3600 രൂപ നല്‍കും.

യോഗ്യത ;

  • 10 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ വേണം
  • അംഗീകൃത സ്‌കൂളില്‍ പഠിക്കുകയോ പരമ്പരാഗത പ്രകടന കലാരൂപങ്ങള്‍ പ്രയോഗിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ ആയിരിക്കണം 

അപേക്ഷിക്കേണ്ട അവസാന തീയതി : ജനുവരി 31 

അപേക്ഷിക്കേണ്ട രീതി: താഴെ പറയുന്ന വിലാസത്തിലേക്ക് അപേക്ഷ ഫോം അയയ്ക്കുക: http://www.b4s.in/Anw/CTS5
സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സസ് ആന്‍ഡ് ട്രെയിനിംഗ്
15 എ, സെക്ടര്‍ 7,
ദ്വാരക, ന്യൂഡല്‍ഹി - 110075
ഇന്ത്യ.  

Courtesy: www.buddy4study.com