മൂ​ന്നു ദി​വ​സ​ത്തെ ഡി ​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൂ​ന്നു ദി​വ​സ​ത്തെ ഡി ​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 13, 14, 16 തി​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ഡി ​ഫാം- പാ​ര്‍​ട്ട്-​ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. ഈ ​പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം 26, 27, 29 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഡി ​ഫാം ബോ​ര്‍​ഡ് ഓ​ഫ് എ​ക്സാ​മി​നേ​ഷ​ന്‍​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു. മ​റ്റു തീ​യ​തി​ക​ളി​ല്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കും.

കേ​ര​ള, മ​ഹാ​ത്മാ​ഗാ​ന്ധി, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ ഓ​ഗ​സ്റ്റ് 16 വ​രെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും വൈ​വ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.