പുത്തന്‍ തൊഴിലവസരങ്ങള്‍; പരമ്പരാഗത ബിരുദ കോഴ്‌സുകള്‍ക്ക് പ്രിയമേറുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുത്തന്‍ തൊഴിലവസരങ്ങള്‍; പരമ്പരാഗത ബിരുദ കോഴ്‌സുകള്‍ക്ക് പ്രിയമേറുന്നു

തിരുവനന്തപുരം: എന്‍ജിനീയറിങ്ങിനോടുള്ള വിമുഖതയും പുത്തന്‍ തൊഴില്‍സാധ്യതകളുംമൂലം പരമ്പരാഗത ബിരുദ കോഴ്‌സുകള്‍ക്ക് പ്രിയമേറുന്നു. ബിരുദത്തിന് ജനറല്‍സീറ്റില്‍ പ്രവേശനം കിട്ടണമെങ്കില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് വേണം. ബി.കോം, ബി.എ. ഇംഗ്ലീഷ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്‌സ്, ഹിസ്റ്ററി എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. 


സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ വ്യാപകമായശേഷം ബിരുദകോഴ്‌സുകള്‍ പ്രതിസന്ധിയിലായിരുന്നു. പല കോളേജുകളിലും ബി.എ., ബി.എസ്‌സി. കോഴ്‌സുകള്‍ക്ക് കുട്ടികളെ കിട്ടാത്ത അവസ്ഥയായി.

ശാസ്ത്രവും മാനവികവിഷയങ്ങളും പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അന്ന് ഏറെ ചര്‍ച്ചനടന്നു.

ബിരുദം തിരിച്ചുവരുന്നു

കുട്ടികള്‍ ബിരുദപഠനത്തിലേക്ക് തിരിച്ചുവരുന്ന പ്രവണതയാണ് നിലവില്‍. 149 കോളേജുകളിലായുള്ള 55,000ല്പരം എന്‍ജിനീയറിങ് സീറ്റുകളില്‍ 25,000 സീറ്റും ഒഴിഞ്ഞുകിടക്കുന്നു. സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റില്‍ 67 ശതമാനത്തിലും ചേരാനാളില്ല. ഇതേസമയം, ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷകര്‍ നിലവിലെ സീറ്റിന്റെ നാലിരട്ടിവരെ ഉയര്‍ന്നു. പ്രവേശനം കിട്ടാത്തവര്‍ പ്രൈവറ്റ് രജിസ്‌ട്രേഷനെ ആശ്രയിച്ചു.

ആവശ്യക്കാരേറിയതോടെ, മാനേജ്‌മെന്റ് സീറ്റുകള്‍ക്ക് പല കോളേജുകളും പണം ഈടാക്കി. 50,000 രൂപമുതല്‍ മൂന്ന് ലക്ഷം രൂപവരെ സീറ്റൊന്നിന് ഈടാക്കിയ കോളേജുകളുണ്ട്. പണമൊന്നും വാങ്ങാതെ മാനേജ്‌മെന്റ് സീറ്റുകള്‍ നല്‍കിയ കോളേജുകളും കുറവല്ല.

കേരള സര്‍വകലാശാല

 • സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ ബിരുദ സീറ്റുകള്‍:
 • അപേക്ഷകരുടെ എണ്ണം 80,461
 • കൂടുതല്‍ ആവശ്യക്കാര്‍: ബി.കോം, ബി.എ. ഇംഗ്ലീഷ്. ശാസ്ത്രവിഷയങ്ങളില്‍ ബി.എസ്‌സി. ഫിസിക്‌സ് 
 • കുറഞ്ഞ ഇന്‍ഡക്‌സ് മാര്‍ക്ക്: ബി.കോം: 87%, ഫിസിക്‌സ് 90% കെമിസ്ട്രി 89%, ഇംഗ്ലീഷ് 88%, ബോട്ടണി 87%, ഹിസ്റ്ററി 82%, മലയാളം 80%

എം.ജി. സര്‍വകലാശാല

 • ആകെ സീറ്റ്: 54,827
 • അപേക്ഷകര്‍: 71,722 പേര്‍
 • കൂടുതല്‍ ആവശ്യക്കാര്‍: ബി.കോം, ബി.എ. ഇംഗ്ലീഷ്
 • മുന്‍വര്‍ഷം അപേക്ഷകര്‍:64,483

കാലിക്കറ്റ് സര്‍വകലാശാല

 • സര്‍വകലാശാ
 • സീറ്റുകള്‍: 78,928
 • ഏകജാലകം വഴി അപേക്ഷിച്ചത്: 1.2 ലക്ഷം
 • സര്‍വകലാശാല അലോട്ടുചെയ്യുന്നത്: 41,895 സീറ്റുകള്‍

കണ്ണൂര്‍ സര്‍വകലാശാല

 • ആകെ സീറ്റുകള്‍: 16,003
 • ആവശ്യക്കാര്‍ കൂടുതല്‍: ഫിസിക്‌സ്, കെമിസ്ട്രി ഉള്‍പ്പെടെ സയന്‍സ് വിഷയങ്ങള്‍ക്ക്.
 • ജനറല്‍ മെറിറ്റ് സീറ്റിലെ കുറഞ്ഞ ഇന്‍ഡക്‌സ് മാര്‍ക്ക്: ഫിസിക്‌സ് 98%, ബി.കോം 94%, ഹിസ്റ്ററി, ഹിന്ദി, പൊളിറ്റിക്‌സ്, സംസ്‌കൃതം തുടങ്ങിയവയ്ക്ക് 8085%.
   

LATEST NEWS