പാലക്കാട് ഐഐടി യിൽ പിഎച്ച്ഡി, എംഎസ് സയൻസ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാലക്കാട് ഐഐടി യിൽ പിഎച്ച്ഡി, എംഎസ് സയൻസ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

പാലക്കാട് ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒ‍ാഫ് ടെക്നേ‍ാളജി)യിൽ പിഎച്ച്ഡി, എംഎസ് സയൻസ് എന്നീ കേ‍ാഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർസയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഫിസിക്സ്, സേ‍ാഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലാണു ഗവേഷണം. ഗേറ്റ് വിജയിച്ചവർക്കു ഗവേഷണത്തിനു മാനവശേഷിമന്ത്രാലയത്തിന്റെ സ്കേ‍ാളർഷിപ് ലഭിക്കും.

യുജിസി, സിഎസ്ഐആർ യേ‍ാഗ്യതാപരീക്ഷ ജയിച്ചവർക്കും ഡിസംബർ 27നു പ്രവേശന യേ‍ാഗ്യത നേടുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഒ‍ാൺലൈനായി അപേക്ഷിക്കേണ്ട

അവസാന തീയതി 27 . കൂടുതൽ വിവരങ്ങൾക്ക്– www.iitpkd.ac.in


LATEST NEWS