വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പും തലശ്ശേരിയിലെ എന്‍ ടി ടി എഫും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസ്സായ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട 17 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള യുവതി-യുവാക്കള്‍ക്കാണ് അവസരം.

മെഷീനിസ്റ്റ്, സി എന്‍ സി മെഷീനിസ്റ്റ്, ഫിറ്റര്‍ മെക്കാനിക്കല്‍ അസംബ്ലി, ഫാബ്രിക്കേഷന്‍ എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആണ് നടത്തുന്നത്. താല്‍പര്യമുള്ളവര്‍ ഈ മാസം 18 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ പത്തിന് എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, ഫോട്ടോയും സഹിതം ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം എന്നിവ സൗജന്യവുമായിരിക്കും.ഇതു സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസും കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയും അന്നേ ദിവസം നടത്തും.


LATEST NEWS