വിദ്യാഭ്യാസ വായ്പ എടുക്കും മുന്‍പ് ചില കാര്യങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിദ്യാഭ്യാസ വായ്പ എടുക്കും മുന്‍പ് ചില കാര്യങ്ങള്‍

മക്കളെയെല്ലാം ഉന്നത വിദ്യാഭ്യാസം ചെയ്യിക്കണം എന്നത് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ്. എന്നാൽ അതിനുള്ള പണമില്ലെങ്കിൽ എന്തുചെയ്യണം.

വിദ്യാഭ്യാസ വായ്പ ലഭിക്കും എന്ന ഒറ്റക്കാരണത്താൽ മാത്രം മക്കളെയെല്ലാം ഉയർന്ന ഫീസ് കോഴ്സുകൾക്ക് ചേർത്ത് പഠിപ്പിക്കാൻ തുനിയരുത്. അതു സാമ്പത്തിക നിലയെ ആകെ താളം തെറ്റിക്കും, വിദ്യാഭ്യാസ വായ്പ എടുത്താൽ കോഴ്സ് തീർന്ന് ആറുമാസം കഴിഞ്ഞ് തിരിച്ചടവ് തുടങ്ങണം.

മെറിറ്റുണ്ടായിട്ടും പണമില്ലാത്തതിനാൽ പ്രഫഷണൽ കോഴ്സിനു ചേരാൻ കഴിയാത്ത ആളാണെങ്കിൽ മാത്രം വായ്പ എടുത്തു പഠിപ്പിക്കുക. പഠിക്കാൻ ഒരു ശരാശരിക്കാരൻ മാത്രമാണ് നിങ്ങളുടെ മക്കളെങ്കിൽ പഠനശേഷം അവർക്ക് ജോലി കിട്ടിയില്ല എങ്കിലും മാതാപിതാക്കൾക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയുമോ. എങ്കിൽ മാത്രം വായ്പ എടുത്ത് പഠിപ്പിക്കാം. കയ്യിൽ പണവുമില്ല. പഠിക്കാൻ മിടുക്കരുമല്ല, താൽപര്യവുമില്ലാത്തവരെ നിർബന്ധിച്ച് വായ്പയെടുത്ത് ഉന്നത വിദ്യാഭ്യാസത്തിനയച്ചാൽ അത് മറ്റു ജീവിതലക്ഷ്യങ്ങൾക്കും വിഘാതമാകും. വിദ്യാഭ്യാസ വായ്പയെടുത്ത് ഉന്നത വിദ്യാഭ്യാസത്തിനയച്ചാൽ അത് മറ്റു ജീവിതലക്ഷ്യങ്ങൾക്കും വിഘാതമാകും. വിദ്യാഭ്യാസ വായ്പ എടുക്കുന്നവർ ഒരിക്കലും മറക്കരുതാത്ത പാഠങ്ങൾ ഇനി പറയുന്നു.

 അംഗീകാരമുള്ള കോഴ്സ് മാത്രം പഠിക്കുക

പഠിക്കാൻ പോകുന്ന കോഴ്സിന് ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെയോ എ. ഐ. സി. റ്റി. ഐ യുടെയോ അംഗീകാരം ഉണ്ടെന്ന് ഉറപ്പുവരുത്തണം. കേരളതിതിനു വെളിയിൽ നഴ്സിങ് പോലുള്ള അംഗീകാരമില്ലാത്ത കോഴ്സുകൾക്ക് ഏജന്റുമാർ അഡ്മിഷൻ ശരിയാക്കി നൽകുന്നുണ്ട്. നാലുലക്ഷം രൂപ വരെ ഫീസ് വാങ്ങുന്നുമുണ്ട്. ഇതിൽ ഏജന്റുമാരുടെ കമ്മീഷനും ഉൾപ്പെടും.

ഡിസ്റ്റന്റ് എജ്യൂക്കേഷൻ കോഴ്സുകൾ വേണ്ട

ഡിസ്റ്റന്റ് എജ്യൂക്കേഷൻ കോഴ്സുകൾ വായ്പ എടുത്ത് പഠിക്കുന്നത് വളരെ കരുതലോടെ വേണം. ഇവിടങ്ങളിൽ പഠിച്ചിറങ്ങുന്നവർക്ക് ജോലി സാധ്യത ഉണ്ടോ എന്നു പരിശോധിക്കുക. ഏതെങ്കിലും ഒരു കോഴ്സിനായിരിക്കും അംഗീകാരം, അതിന്റെ പേരിൽ നിരവധി വ്യത്യസ്ത കോഴ്സുകൾ നടത്തുന്നവരുണ്ട്.

മെറിറ്റ് സ്വയം വിലയിരുത്തണം

ഒരു ഇൻസ്റ്റിറ്റ്യൂട്ടില്‍ വിദ്യാർഥിക്ക് പ്രവേശനം എന്നതുകൊണ്ട് മാത്രം കുട്ടി സമർഥനാണെന്ന് ധരിക്കരുത്. പഠിക്കാൻ സമർത്ഥനാണോ, പഠിച്ചിറങ്ങിയാൽ പെട്ടെന്ന് ജോലി കിട്ടുമോ, വിദ്യാർഥിക്ക് അതിനുള്ള യഥാർഥ മെറിറ്റുണ്ടോ എന്നൊന്നു ബാങ്കുകൾ പരിശോധിക്കാറില്ല. അതിനുള്ള യോഗ്യതയൊന്നും ബാങ്കിനില്ല എന്നാണ് കോടതി വിധി തന്നെ. അതുകൊണ്ട് ഇക്കാര്യങ്ങൾ മാതാപിതാക്കൾ തന്നെ വിലയിരുത്തി തൃപ്തികരമെങ്കിൽ മാത്രമേ വിദ്യാഭ്യാസ വായ്പയ്ക്കു പോകാവൂ.

കോഴ്സുകളും അംഗീകാരവും അപേക്ഷകൻ ഉറപ്പാക്കണം

നാലു ലക്ഷത്തിനു മുകളിൽ വായ്പത്തുക വരുന്ന കോഴ്സുകളുടെ കാര്യത്തിൽ മാത്രമേ ബാങ്കുകൾ അംഗീകരിക്കാറുണ്ടോ ഇല്ലയോ എന്നു പരിശോധിക്കൂ. അതിനു താഴെ വരെ വരുന്ന തുകയുടെ കാര്യത്തിൽ ബാങ്കുകൾ ഇത്തരം കാര്യങ്ങൾ നോക്കാറില്ല.

 പലിശ സബ്സിഡി പഠന കാലയളവിൽ മാത്രം

കേന്ദ്ര ഗവൺമെന്റ് വിദ്യാഭ്യാസ വായ്പയ്ക്ക് 4.5 ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ള മാതാപിതാക്കളുടെ മക്കൾക്ക് പലിശ സബ്സിഡി നൽകുന്നുണ്ട് എന്നതു ശരി. പക്ഷേ കോഴ്സിന്റെ കാലാവധി കഴിഞ്ഞ് ആറുമാസം വരെയുള്ള കാലയളവിലേക്കേ പലിശ ഇളവുള്ളൂ. അതുകഴിഞ്ഞ് വായ്പ അടച്ചു തീരും വരെ പലിശ നൽകണം.

പലിശ ഇളവില്ല

വിദ്യാഭ്യാസ വായ്പയ്ക്ക് പലിശയേ ഇല്ല എന്ന തെറ്റിദ്ധാരണയിൽ വായ്പ എടുക്കരുത്.

 സബ്സിഡി താൽക്കാലികം

പലിശ സബ്സിഡി സംബന്ധിച്ച തീരുമാനം ഓരോ വർഷമാണ് ഗവൺമെന്റ് എടുക്കുന്നത്. ഓരോ വർഷത്തിലെ ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിക്കുക.
 


LATEST NEWS