ഒന്നാം റാങ്കുകാരി കാർത്യായനി അമ്മയ്ക്ക് ലാപ്‌ടോപ് സമ്മാനിച്ച് വിദ്യാഭ്യാസ മന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒന്നാം റാങ്കുകാരി കാർത്യായനി അമ്മയ്ക്ക് ലാപ്‌ടോപ് സമ്മാനിച്ച് വിദ്യാഭ്യാസ മന്ത്രി

97-ാം വയസ്സിൽ അക്ഷരലക്ഷം  തുല്യതാപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്യായനി അമ്മയ്ക്ക് മന്ത്രിയുടെ വക ലാപ്‌ടോപ് സമ്മാനം. കാർത്യായനി അമ്മയെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു വിദ്യാഭ്യാസ മന്ത്രി ലാപ്‌ടോപ് സമ്മാനിച്ചത്. നേരത്തെ കംപ്യുട്ടർ പഠിക്കണമെന്ന് കാർത്യായനി അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയിൽ 98 മാർക്ക്  നേടിയാണ് കാർത്യായനി 'അമ്മ ഒന്നാം റാങ്ക് നേടിയത്.

ലാപ്ടോപ് കിട്ടിയ ഉടനെ കാർത്യായനി അമ്മ ഇംഗ്ലിഷിൽ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു. അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും പങ്കുവച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ, എസ്ഐഇടി ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.


LATEST NEWS