ഹര്‍ത്താല്‍: ഇന്ന് നടത്താനിരുന്ന എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ മാറ്റിവച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹര്‍ത്താല്‍: ഇന്ന് നടത്താനിരുന്ന എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ മാറ്റിവച്ചു

കൊച്ചി: സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ മാറ്റിവച്ചു. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.

കാസര്‍കോട് കല്യോട്ട് രണ്ട് യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.