ഹയര്‍സെക്കന്‍ഡറി പരീക്ഷ ഇംഗ്ലീഷും മലയാളത്തിലും എഴുതാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഹയര്‍സെക്കന്‍ഡറി പരീക്ഷ ഇംഗ്ലീഷും മലയാളത്തിലും എഴുതാം

തിരുവനന്തപുരം: 2017 ല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി ഉത്തരമെഴുതാം. ഇക്കൊല്ലം  ലോഗരിതവും പരീക്ഷാ ഹോളില്‍ അനുവദിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങളില്‍ ഇക്കൊല്ലം മാറ്റമൊന്നുമുണ്ടാകില്ലെന്നും മുന്‍വര്‍ഷങ്ങളിലെ നിര്‍ദേശങ്ങള്‍ 2017 മാര്‍ച്ചിലെ പരീക്ഷയിലും തുടരുമെന്നും ഡയറക്ടര്‍ അറിയിച്ചു.

2017 മുതല്‍ വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി ഉത്തരം എഴുതാന്‍ പാടില്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റില്‍ നിര്‍ദേശം നല്കിയിരുന്നു. കോപ്പിയടി ഒഴിവാക്കാന്‍ പുസ്തകരൂപത്തിലുള്ള ലോഗരിതം ടേബിള്‍ വിലക്കിയത്.ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ പോര്‍ട്ടലില്‍ ഡൗണ്‍ലോഡ് ചെയ്ത് എടുത്ത ടേബിളിന്റെ നിശ്ചിത ഷീറ്റുകള്‍ മാത്രമേ ഹാജരാക്കാന്‍ പാടുള്ളുവെന്നായിരുന്നു നിര്‍ദേശം. പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെ അധ്യാപകരും രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് നിര്‍ദേശം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.


LATEST NEWS