ഇഗ്നോ പ്രവേശന പരീക്ഷ ഞായറാഴ്ച

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇഗ്നോ പ്രവേശന പരീക്ഷ ഞായറാഴ്ച

        
ഇന്ദിരാ  ഗാന്ധി നാഷണല്‍ ഓപ്പ യൂണിവേഴ്‌സിറ്റിയുടെ എം.ബി .എ ഉള്‍പ്പടെയുള്ള മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, ബി എഡ് , ബി എസ് സി പോസ്റ്റ് ബേസിക് നഴ്‌സിംഗ് എന്നിവയുടെ 2018 ജനുവരിയില്‍ ആരംഭിക്കുന്ന സെഷനിലേക്കുള്ള പ്രവേശന പരീക്ഷ  സെപ്റ്റംബര്‍ 24 ന്  ദേശീയതലത്തില്‍ നടക്കും. 122  പരീക്ഷാ കേന്ദ്രങ്ങളിലായി   വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത് .

ഇഗ്‌നോയുടെ തിരുവനന്തപുരം  മേഖലാ കേന്ദ്രത്തിനു കീഴില്‍ മാര്‍ ഇവാനിയസ് കോളേജ് നാലാഞ്ചിറ, തിരുവനന്തപുരം, എസ് .എന്‍  കോളേജ് കൊല്ലം, വി.ഓ.സി കോളേജ് തൂത്തുക്കുടി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഹാള്‍ടിക്കറ്റ് ഇഗ്‌നോയുടെ ഔദ്യോഗീക വെബ്‌സൈറ്റ് ആയ www.ignou.ac.in ല്‍ നിന്ന ഡൗലോഡ് ചെയ്യാവുതാണ്. ഹാള്‍ ടിക്കറ്റ് ഡൌലോഡ് ചെയ്യാന്‍ പറ്റാത്തവര്‍ അപേക്ഷ അയച്ചതിന്റെ തെളിവും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി തിരുവനന്തപുരം മേഖലാ കേന്ദ്രത്തെ സമീപിക്കേണ്ടതാണ്. 
വിലാസം : ഡയറക്ടര്‍, ഇഗ്‌നോ  റീജിയണല്‍ സെന്റര്‍ , രാജധാനി കോംപ്ലക്‌സ്, കിള്ളിപ്പാലം, കരമന പി.ഒ , തിരുവനന്തപുരം- 695002 ഫോ 0471 -2344113, 2344120, Email: rctrivandrum@ignou.ac.in


 


LATEST NEWS