ഇഗ്നോ ചാനലായ ഗ്യാന്‍ ദര്‍ശന്‍ പുതുമകളോടെ വീണ്ടും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇഗ്നോ ചാനലായ ഗ്യാന്‍ ദര്‍ശന്‍ പുതുമകളോടെ വീണ്ടും

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ(ഇഗ്നോ) വിദ്യാഭ്യാസ പ്രക്ഷേപണ ചാനലായ ഗ്യാന്‍ ദര്‍ശന്‍ പുതുമകളോടെ വീണ്ടും ആരംഭിച്ചു. ദൂരദര്‍ശനും ഇഗ്നോയും ചേര്‍ന്ന് 2000ല്‍ ആദ്യം ആരംഭിച്ച ഗ്യാന്‍ ദര്‍ശന്‍ 2014 ജൂണിലാണ് താത്ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സംപ്രേക്ഷണത്തിന് സഹായിച്ചിരുന്ന ഇന്‍സാറ്റ് 3സി സാറ്റലൈറ്റില്‍ നിന്ന് ഐഎസ്ആര്‍ഒ ജിസാറ്റ് 10ലേക്ക് മാറുന്നതിനോട് അനുബന്ധിച്ചാണ് ഗ്യാന്‍ ദര്‍ശന്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.


വെബ്കാസ്റ്റിങ്ങിലൂടെയാണ് പുതിയ ചാനല്‍ ഉദ്ഘാടനം ചെയ്തത്. ഇഗ്നോയുടെ ഇലക്ട്രോണിക് മീഡിയ പ്രൊഡക്ഷന്‍ സെന്ററിന്റെ ഫേസ്ബുക്ക് പേജും ഇതോടൊപ്പം ആരംഭിച്ചു.

www.ignouonline.ac.in/gyandarshan.
എന്ന ലിങ്കില്‍ ഗ്യാന്‍ ദര്‍ശന്‍ പരിപാടികള്‍ ലഭിക്കും. ഇതോടെ ഇഗ്നോ സര്‍വകലാശാലയുടെ പരിപാടികള്‍ മൊബൈല്‍ ഫോണുകളിലും ലഭ്യമാകാന്‍ തുടങ്ങി.


LATEST NEWS