എക്‌സിക്യുട്ടീവ് പി.ജി  പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റിന്റെ അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എക്‌സിക്യുട്ടീവ് പി.ജി   പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റിന്റെ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്:  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ.) കൊച്ചി കാമ്പസില്‍ എക്‌സിക്യുട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റിന്റെ (ഇ.പി.ജി.പി.) അഞ്ചാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന എക്‌സിക്യുട്ടീവുകള്‍ക്കായാണ് രണ്ടുവര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സ്.

തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 6.45 മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ചകളില്‍ വൈകീട്ട് 4.30 മുതല്‍ രാത്രി 9.45 വരെയും ഞായറാഴ്ചകളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3.45 വരെയുമാണ് കോഴ്‌സ്.


ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാനതീയതി: ഒക്ടോബര്‍ 27. അഭിമുഖം: നവംബര്‍ 25, 26. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

'https://iimk.ac.in/kochi/EPGP/AdmissionNotification.php' 
 


LATEST NEWS