അടുത്ത വര്‍ഷം മുതല്‍ ഐഐടി  പ്രവേശനപരീക്ഷ പൂര്‍ണമായും ഓണ്‍ലൈനിലാകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അടുത്ത വര്‍ഷം മുതല്‍ ഐഐടി  പ്രവേശനപരീക്ഷ പൂര്‍ണമായും ഓണ്‍ലൈനിലാകും

ചെന്നൈ: രാജ്യത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലേക്കുള്ള പ്രവേശനപരീക്ഷയായ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാവുന്നു.

ഐഐടികളിലേക്കുള്ള അഡ്മിഷന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡിന്റെ (ജാബ്) ഞായറാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

പുതിയ സംവിധാനമനുസരിച്ച് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഹാജരാവുന്ന വിദ്യാര്‍ത്ഥികള്‍ പേനയ്ക്കും പേപ്പറിനും പകരം അവിടെ സജ്ജമാക്കുന്ന കമ്പ്യൂട്ടറുകളില്‍ പരീക്ഷ 'എഴുതണം'.

ജെഇഇ മെയിന്‍സ്-അഡ്വാന്‍സ്ഡ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന് വളരെക്കാലമായി ആവശ്യമുയര്‍ന്നിരുന്നുവെന്നും എന്നാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാക്കാന്‍ സാധിക്കാഞ്ഞതിനാലാണ് ഇത് നീണ്ടുപോയതെന്നും പുതിയ പരിഷ്‌കാരത്തെക്കുറിച്ച് അധികൃതര്‍ വിശദീകരിക്കുന്നു.

നേരത്തെ ജെഇഇ മെയിന്‍സ് പരീക്ഷ ഓണ്‍ലൈനായി എഴുതാന്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഓപ്ഷന്‍ നല്‍കിയിരുന്നു. 

ഈ വര്‍ഷം നടന്ന ജെഇഇ മെയിന്‍സ് പരീക്ഷയ്ക്ക് 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹാജരായത്. ഇതില്‍ പത്ത് ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ഓണ്‍ലൈനായി പരീക്ഷ എഴുതിയത്. മെയിന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയ 2.20 ലക്ഷം പേരാണ് പിന്നീട് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയെഴുതിയത്.
 


LATEST NEWS