ഗുജറാത്ത് മൂല്യനിര്‍ണ്ണയം നിയമവിരുദ്ധം: കേരള യൂണിവേഴ്സിറ്റി മുന്‍ വിസി കോടതിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുജറാത്ത് മൂല്യനിര്‍ണ്ണയം നിയമവിരുദ്ധം: കേരള യൂണിവേഴ്സിറ്റി മുന്‍ വിസി കോടതിയിലേക്ക്

തിരുവനന്തപുരം: എല്‍എല്‍ബി ചോദ്യപ്പേപ്പറുകള്‍ ഗുജറാത്തില്‍ മൂന്നാം മൂല്യനിര്‍ണ്ണയത്തിന് അയച്ചത് നിയമവിരുദ്ധം ആണെന്ന് കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി. കെ. രാധാകൃഷ്ണന്‍. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

 

ഊമക്കത്തിനെ അടിസ്ഥാനമാക്കിയാണ് ചട്ടവിരുദ്ധമായ മൂന്നാം മൂല്യനിര്‍ണ്ണയം നടത്തിയത്. മൂല്യനിര്‍ണ്ണയം സംസ്ഥാനത്തിന് പുറത്ത് ഗുജറാത്തില്‍ നടത്തിയതിലും കള്ളക്കളിയുണ്ട്. ചില സിണ്ടിക്കേറ്റ് അംഗങ്ങളുമായി അടുത്ത ബന്ധമുള്ള തിരുവനന്തപുരം സ്വദേശിയാണ് ഗുജറാത്തില്‍ മൂല്യനിര്‍ണയം നടത്തിയത്. പരീക്ഷ ഉപസമിതി ഗുരുതരമായ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

 

കോടതിയലക്ഷ്യം ഉള്‍പ്പെടെ ഗുരുതര നിയമ നടപടികള്‍ക്ക് വിധേയമാകേണ്ട കുറ്റങ്ങളാണ് സിണ്ടിക്കേറ്റിന്റെ ഭാഗത്ത് നിന്നുണ്ടായത്.