ഇന്ത്യയിലെ എൻജിനീയറിങ്, സാങ്കേതിക കോളജുകളിൽ അധികവും വ്യാജം : കൂടുതല്‍ ഡല്‍ഹിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയിലെ എൻജിനീയറിങ്, സാങ്കേതിക കോളജുകളിൽ അധികവും വ്യാജം : കൂടുതല്‍ ഡല്‍ഹിയില്‍

ന്യൂഡൽഹി:  ഇന്ത്യയിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ്, സാങ്കേതിക കോളജുകളിൽ അധികവും വ്യാജം. . സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 279 എണ്ണം വ്യാജമാണ്. ഇവയ്ക്ക് ഡിഗ്രികൾ നൽകുന്നതിനുള്ള അധികാരമുണ്ടായിരിക്കില്ല.  കൂടാതെ 23 വ്യാജ സർവകലാശാലകളും ഇന്ത്യയിൽ നിലനിൽക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത എന്‍ജിനീയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലാണ്. ഏഴ് വ്യാജ സര്‍വ്വകലാശാലകളും ഡല്‍ഹിയിലുണ്ട്. വ്യാജ സര്‍വ്വകലാശാലയില്‍  നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു മൂല്യവും ഉണ്ടാവില്ല.

ഓരോ സംസ്ഥാനങ്ങളിലെ  ഇത്തരം അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ പട്ടിക അയച്ചിടാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു.അടുത്ത അധ്യയനവര്‍ഷം വിദ്യാര്‍ഥി പ്രവേശനം നടത്തരുതെന്ന് കാണിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. 

വ്യാജ യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മാനവശേഷി വികസനവകുപ്പ് സഹമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ മാസം യുജിസിയും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനുംയും വ്യാജസർവകലാശാലകളുടെ പട്ടിക അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഒട്ടേറെ വ്യാജ സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്.