ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

ജവഹർ ബാലഭവനിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. സംഗീത, നൃത്ത സംഗീത വാദ്യോപകരണങ്ങൾ, ചിത്രകല, എയ്‌റോമോഡലിംഗ്, കമ്പ്യൂട്ടർ, വ്യക്തിത്വ വികസനം, യോഗ, സ്‌കേറ്റിംഗ് തുടങ്ങി 27 വിഷയങ്ങളാണ് ക്ലാസ്സുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

കുട്ടികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി പ്രഗത്ഭരും പ്രശസ്തരുമായ വ്യക്തികളുമായി ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ശിൽപ്പശാലകളും മുഖാമുഖ പരിപാടികളും നടക്കും. വിപുലമായ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബാലഭവൻ ഓഫീസുമായി ബന്ധപ്പെടുക

 ഫോൺ: 2316477