ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ ബിരുദദാന ചടങ്ങ് ഡോ .ബോബി ചെമ്മണൂർ നിർവ്വഹിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ ബിരുദദാന ചടങ്ങ് ഡോ .ബോബി ചെമ്മണൂർ നിർവ്വഹിച്ചു


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠനകേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ നാലാമത് ബാച്ചിന്റെ  ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ .ബോബി ചെമ്മണൂർ നിർവ്വഹിച്ചു. ജ്വല്ലറി രംഗത്തെ നൂതന ആശയങ്ങളും തൊഴിൽ സാധ്യതകളെയും കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.

ജ്വല്ലറി ഡിസൈനിങ്, മാനു ഫാക്‌ചറിങ്ങ്,മാനേജ്‌മന്റ് , ജെമ്മോളജി, എന്നീ മേഖലയിലെ ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് ഐ ജി ജെ യിൽ നടത്തി വരുന്നത്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ യൂണിവേഴ്സിറ്റിയായ ജൈനുമായി സഹകരിച്ച് ആരംഭിക്കുന്ന ബി വോക്ക് ജ്വല്ലറി ഡിസൈൻ ആൻഡ് മാനേജ്‌മന്റ് എന്ന ബിരുദ കോഴ്സിന്റെ പ്രഖ്യാപനം ഐ ജി ജെ ചെയർമാൻ കെ ടി മുഹമ്മദ് അബ്ദുൽസലാം നിർവ്വഹിച്ചു. ഡയറക്ടറായ അബ്ദുൽ കരീം, നാസർ, സി ഇ ഒ അംജദ് ഷാഹിർ, ഡിജിഎം കെ ടി അബ്ദുൽ മജീദ് , പ്രിൻസിപ്പാൾ ഡോ : ദിനേശ്  കെ എസ് എന്നിവർ സംബന്ധിച്ചു