കേരളാ എന്‍ട്രന്‍സ് പരീക്ഷ: ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളാ എന്‍ട്രന്‍സ് പരീക്ഷ: ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം www.cee.kerala.gov.in ലൂടെ 25ന് വൈകിട്ട് 5വരെ നടത്താം. എന്‍ട്രന്‍സ് കമ്മിഷണറുടെ ഓഫിസിലേക്ക് ഇതിന്റെ പ്രിന്റ് അയയ്‌ക്കേണ്ട. പ്രോസ്‌പെക്ടസ് വെബ്സൈറ്റില്‍ ലഭ്യമാണ്. 

എന്‍ജിനിയറിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ക്കു മാത്രമാണ് കേരള എന്‍ട്രന്‍സ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം. ഇതിനുള്ള പരീക്ഷ ഏപ്രില്‍ 20, 21 തീയതികളില്‍ നടത്തും. ബിഫാം പ്രവേശനത്തിന് എന്‍ജിനിയറിംഗ് എന്‍ട്രന്‍സിലെ ഒന്നാംപേപ്പര്‍ (ഫിസിക്‌സും കെമിസ്ട്രിയും) മാത്രം എഴുതിയാല്‍ മതി. 

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ (അഗ്രികള്‍ചര്‍,ഫോറസ്ട്രി, വെ​റ്ററിനറി, ഫിഷറീസ്) കോഴ്സുകളിലെ പ്രവേശനം നീറ്റ് റാങ്ക് പരിഗണിച്ചാണ്. ആര്‍ക്കിടെക്ചര്‍ പ്രവേശനംദേശീയതലത്തിലെ നാ​റ്റ യോഗ്യത പ്രകാരവുമാണ്.

വിദ്യാര്‍ത്ഥിയുടെ ഫോട്ടാ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്ക​റ്റ്, നേ​റ്റിവി​റ്റി തെളിയിക്കുന്നതിനുള്ള രേഖയും 25നകം അപ്‌ലോഡ് ചെയ്യണം. മ​റ്റ് രേഖകള്‍ 29ന് വൈകിട്ട് അഞ്ചിനകം അപ്‌ലോഡ് ചെയ്താല്‍ മതി. സംസ്ഥാനത്ത് മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ നീ​റ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതിന് പുറമേ ഈ സമയത്ത് പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് കൂടി നിര്‍ബന്ധമായും അപേക്ഷ സമര്‍പ്പിക്കണം. 


LATEST NEWS