ചെമ്പഴന്തി എസ്എന്‍ കോളേജില്‍ മാത്രം പരീക്ഷാഫലം എത്തിയില്ല.വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെമ്പഴന്തി എസ്എന്‍ കോളേജില്‍ മാത്രം പരീക്ഷാഫലം എത്തിയില്ല.വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍.

കേരള യൂണിവേഴ്സിറ്റി ബികോം (ടാക്സ്) 5-ാം സെമസ്റ്റര്‍ റിസള്‍ട്ട്‌ എപ്പോള്‍ വരുമെന്നാര്‍ക്കും ധാരണയില്ല. ചെമ്പഴന്തി എസ്എന്‍(മാനേജ്മെന്റ്) കോളേജ് വിദ്യാര്‍ത്ഥികളാണ് ഫലം വൈകിയതോടെ വലയുന്നത്. യൂണിവേഴ്സിറ്റിയിലെത്തിയ വിദ്യാര്‍ത്ഥികളുടെ മുന്നില്‍  ഉരുണ്ടുകളിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

വിശദീകരണം ചോദിച്ച വിദ്യാര്‍ത്ഥികളോട് കുറച്ചു സമയം നല്‍കണമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. ഉത്തരകടലാസ്  യൂണിവേഴ്സിറ്റിയില്‍ നിന്നും നഷ്ട്ടപെട്ടതായുള്ള സൂചനകള്‍ പ്രബലമാണ്.5-ാം സെമസ്റ്റര്‍  പരീക്ഷാഫലം തയ്യാറാകാത്തതിനാല്‍ പൂര്‍ത്തിയായ ആറാം സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിക്കാനാകാത്ത അവസ്ഥയാണ്.  

 ഫലം വൈകുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും,  വിദ്യാര്‍ത്ഥികളും ഒരുപോലെ ഉത്കണ്ഠയിലാണ്.    
 


LATEST NEWS