മെഡിക്കല്‍: ആദ്യ അലോട്ട്‌മെന്റിലെ പ്രവേശനം ഇന്ന് മുതൽ; രണ്ടാം അലോട്ട്‌മെന്റ് ജൂലൈ 24ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെഡിക്കല്‍: ആദ്യ അലോട്ട്‌മെന്റിലെ പ്രവേശനം ഇന്ന് മുതൽ; രണ്ടാം അലോട്ട്‌മെന്റ് ജൂലൈ 24ന്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ/​ഡെന്റൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​​മെന്റ് ജൂ​ലൈ 24ന്​ ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നു​ള്ള വി​ജ്​​ഞാ​പ​നം അ​ലോ​ട്ട്​​മെന്റിന്​ ഒ​രാ​ഴ്​​ച മു​മ്പ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. 

മെഡിക്കല്‍/ഡന്റെല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ 12ന് വൈകീട്ട് അഞ്ച് വരെ ഫീസടച്ച് കോളജുകളില്‍ പ്രവേശനം നേടാം. ഒ​ന്നാം അ​ലോ​ട്ട്​​മ​െൻറ്​ ബു​ധ​നാ​ഴ്​​ച രാ​ത്രി പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് ബന്ധപ്പെട്ട സ്ട്രീമില്‍ നിലവിലുള്ള ഉയര്‍ന്ന ഓപ്ഷനുകളും റദ്ദാകും.

ഒന്നാം അലോട്ട്‌മെന്റിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം ഒഴിവുവരുന്ന സീറ്റുകളും പുതുതായി കോളജുകള്‍ വന്നാല്‍ അവിടുത്തെ സീറ്റുകളിലേക്കുമായി ഓപ്ഷന്‍ ക്ഷണിച്ച് പ്രവേശനപരീക്ഷാ കമീഷണര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. അഖിലേന്ത്യാ ക്വോട്ട സീറ്റുകളില്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് ജൂലൈ 12ന് പ്രസിദ്ധീകരിക്കും. 13 മുതല്‍ 22 വരെ പ്രവേശനം നേടാം.


LATEST NEWS