എം.ജി സർവകലാശാല: ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എം.ജി സർവകലാശാല: ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

 സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ എം.ജി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ 2019-20 അധ്യയനവർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  മല്ലപ്പള്ളി (0469-2681426), പീരുമേട് (04869-232373), പുതുപ്പള്ളി (0481-2351631), തൊടുപുഴ (04862-228447) എന്നീ അപ്ലൈഡ് സയൻസ് എന്നീ കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും www.ihrd.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ രജിസ്‌ട്രേഷൻ ഫീസായി മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ്ഗ  വിഭാഗക്കാർക്ക് 200 രൂപ) ബന്ധപ്പെട്ട കോളേജുകളിൽ ലഭ്യമാക്കണം. തുക കോളേജുകളിൽ നേരിട്ടും അടക്കാം. കൂടുതൽ വിവരങ്ങൾ അതത് കോളേജുകളിൽ ലഭ്യമാണ്.


LATEST NEWS