നീറ്റ് പിജി പരീക്ഷ; ദക്ഷിണേന്ത്യയോട് അവഗണന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീറ്റ് പിജി പരീക്ഷ; ദക്ഷിണേന്ത്യയോട് അവഗണന

നീറ്റ് പി ജി പരീക്ഷക്കുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എല്ലാ കേന്ദ്രങ്ങളിലേയും സീറ്റുകൾ നിറഞ്ഞു. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. അടുത്ത ജനുവരി ഏഴിനു നടക്കുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പിജി പരീക്ഷയ്ക്കായി രാജ്യത്താകെ128 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി 26 സെന്ററുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

നീറ്റ് പരീക്ഷക്ക് കേരളത്തിൽ നാലു കേന്ദ്രങ്ങളാണുള്ളത്. കർണാടകയിൽ അഞ്ച്, ആന്ധ്രാ പ്രദേശിൽ ഒൻപത്, തമിഴ്നാട്ടിൽ ആറ്, തെലങ്കാനയിൽ രണ്ട് എന്നിവ ഉൾപ്പെടെയാണ് 26  പ്രവേശന പരീക്ഷാ  കേന്ദ്രങ്ങൾ. ദക്ഷിണേന്ത്യയിൽ പരീക്ഷാ സെന്ററുകളുടെ കുറവിനു കാരണം ഈ രംഗത്തെ ഉത്തരേന്ത്യൻ ലോബിയാണെന്ന പരാതിയുണ്ട്.


LATEST NEWS