നെറ്റ്/ജെ.ഇ.ഇ  തെറ്റുകള്‍ തിരുത്താം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെറ്റ്/ജെ.ഇ.ഇ  തെറ്റുകള്‍ തിരുത്താം

നെറ്റ്, ജെ.ഇ.ഇ പരീക്ഷാ അപേക്ഷകളില്‍  തെറ്റു തിരുത്താന്‍ സമയം നീട്ടി. ഒക്ടോബര്‍ എട്ടിന് രാവിലെ പത്ത് മുതല്‍ ഒക്ടോബര്‍ 14 രാത്രി 11.50 വരെ തിരുത്താം.ഡിസംബറിലാണ് നാഷണൽ  ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന നെറ്റ് , ജെ.ഇ.ഇ പരീക്ഷകൾ. 
http://www.ntanet.nic.in ലൂടെ  നെറ്റ് അപേക്ഷയിലെയും http://www.jeemain.nic.in ലൂടെ ജെ.ഇ.ഇ പരീക്ഷാ അപേക്ഷയിലെയും തെറ്റുകള്‍ തിരുത്താം. അധിക ഫീസ് വന്നാല്‍ ഓണ്‍ലൈനായി അടയ്ക്കണം.