പ്രതിവര്‍ഷം 250 രൂപ; നഴ്‌സിംഗ് പഠിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രതിവര്‍ഷം 250 രൂപ; നഴ്‌സിംഗ് പഠിക്കാം

പ്രതിവര്‍ഷം 250 രൂപ ഫീസായി നല്‍കി, രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സ് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് റിസര്‍ച്ച് ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലുള്ള ഭോപ്പാല്‍ നഴ്‌സിംഗ് കോളേജില്‍, 2017-18 ലെ കോഴ്‌സിലെ പ്രവേശനത്തിന്, സപ്തംബര്‍ 18 വരെ അപേക്ഷിക്കാം.

യോഗ്യത:
അംഗീകൃത, ഹയര്‍ സെക്കന്‍ഡറി/സീനിയര്‍ സെക്കന്‍ഡറി/ഇന്റര്‍മീഡിയറ്റ്/10+2 തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് ജയിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. കൂടാതെ സംസ്ഥാന നഴ്‌സ് രജിസ്‌ട്രേഷന്‍ കൗണ്‍സിലില്‍, R.N/R.M ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം. പുരുഷ അപേക്ഷകരെങ്കില്‍, മിഡ്‌വൈഫറിക്കുപകരം, ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള നിശ്ചിത മേഖലയിലെ പരിശീലനം നേടണം.

അപേക്ഷിക്കാന്‍ :

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 750 രൂപയും, OBC വിഭാഗത്തിന് 500 രൂപയുമാണ്. SC/ST/PH വിഭാഗക്കാരെ അപേക്ഷാ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 'Director, Bhopal Memorial Hospital & Research Centre' എന്ന പേരില്‍, ഭോപ്പാലില്‍ മാറത്തക്കവിധം ഏതെങ്കിലും ബാങ്കില്‍നിന്നുമെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം.

പൂരിപ്പിച്ച അപേക്ഷയും, അതോടൊപ്പം വയ്‌ക്കേണ്ട രേഖകളും, ഫീസിനുള്ള DDയും സപ്തംബര്‍ 18 വൈകീട്ട് 5 മണിക്കകം, 'The Bhopal Nursing College, Bhopal Memorial Hospital & Research Cetnre, Raisen Bypass Road, Karond, Bhopal, Madhypradesh-462038' എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള സര്‍ക്കാര്‍ ആസ്പത്രികള്‍, നഴ്‌സിംഗ് കോളേജ്/സ്‌കൂള്‍ എന്നിവയില്‍ നിന്നും സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്കായി അഞ്ച് സീറ്റ് നീക്കിവെച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷയും, ഓഫീസ് മുഖാന്തിരം, സപ്തംബര്‍ 18 വൈകീട്ട് 5 നകം സ്ഥാപനത്തില്‍ ലഭിച്ചിരിക്കണം.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സപ്തംബര്‍ 25 നു നടത്തുന്ന പരീക്ഷയ്ക്ക് GNM സിലബസിനെ അടിസ്ഥാനമാക്കിയുള്ള, ഒബ്ജക്ടീവ് മാതൃകയില്‍ 10 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടായിരിക്കും.

ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക് കിട്ടും. പരീക്ഷാദിവസം, സാധുവായ ഒരു തിരിച്ചറിയല്‍ കാര്‍ഡു ഹാജരാക്കി, ഭോപ്പാല്‍ നഴ്‌സിംഗ് കോളേജില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് പരീക്ഷാര്‍ത്ഥിക്കു വാങ്ങാം. പരീക്ഷയുടെ ഫലം സപ്തംബര്‍ 26 ന് പ്രഖ്യാപിക്കും.

ആദ്യ കൗണ്‍സലിംഗ് സപ്തംബര്‍ 27 നും രണ്ടാമത്തേത് ഒക്ടോബര്‍ ഒന്‍പതിനുമായിരിക്കും. മൊത്തം 50 സീറ്റുണ്ട്. 24 എണ്ണം ഓപ്പണ്‍ സീറ്റാണ്. OBC-14, SC-8, ST-4 എന്നിങ്ങനെയാണ് സംവരണ സീറ്റുകള്‍. ഓരോ വിഭാഗത്തിലും മൂന്ന് ശതമാനം സീറ്റ് ഭിന്നശേഷിക്കാര്‍ക്ക്് അനുവദിക്കും.

പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്. വാര്‍ഷിക ട്യൂഷന്‍ ഫീസ് 250 രൂപ മാത്രമാണ്. മറ്റ് ഇനങ്ങളില്‍ ഏതാണ്ട് 4000 രൂപ കൂടി പ്രവേശന സമയത്ത് നല്‍കണം. കോഷന്‍ ഡിപ്പോസിറ്റായി 5000 രൂപയും നല്‍കണം. ഹോസ്റ്റല്‍ ഫീസ് ഇതിനു പുറമെയുണ്ട്.


LATEST NEWS