ജെ.എന്‍.യു 2018-19 അധ്യയനവർഷത്തെ പ്രവേശനത്തിന് വിദ്യാർഥികൾക്ക് അപേക്ഷിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെ.എന്‍.യു 2018-19 അധ്യയനവർഷത്തെ പ്രവേശനത്തിന് വിദ്യാർഥികൾക്ക് അപേക്ഷിക്കാം

ബിരുദാനന്തര ബിരുദപഠനത്തിന് പ്രതിവർഷഫീസ് 216 രൂപ. എം.ഫിലിനും/പി.എച്ച്.ഡി.ക്കും 240 രൂപ. ന്യൂഡൽഹിയിലെ ജവാഹർലാൽനെഹ്രു സർവകലാശാലയാണ് (ജെ.എന്‍.യു) വിദ്യാർഥികൾക്ക് ഈ അവസരമൊരുക്കുന്നത്.


2018-19 അധ്യയനവർഷത്തെ പ്രവേശനത്തിന് ഒക്ടോബർ 13 വരെ അപേക്ഷിക്കാം. വിദേശഭാഷകളിലുള്ള ബി.എ. ഓണേഴ്‌സ്, എം.എ., എം.എസ്‌സി., മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, എം.ടെക്., മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എം.ഫിൽ/പിഎച്ച്.ഡി., ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. പി.ജി. കോഴ്‌സുകളിലേക്ക് ബിരുദമാണ് യോഗ്യത.

 • ബി.എ. ഓണേഴ്‌സ്: അറബിക്, ചൈനീസ്, ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കൊറിയൻ, പേർഷ്യൻ, പാഷ്ടോ, റഷ്യൻ, സ്പാനിഷ്
 • 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമെടുത്തവർക്ക് ഇന്റർനാഷണൽ സ്റ്റഡീസ് സ്പെഷ്യലൈസേഷനുള്ള എം.എ. പൊളിറ്റിക്സ്, എം.എ. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ്‌ ഏരിയാസ്റ്റഡീസ്, എം.എ. ഹിസ്റ്ററി, ഡെവലപ്മെന്റ് ആൻഡ്‌ ലേബർ സ്റ്റഡീസ്, ജോഗ്രഫി (45 ശതമാനം മാർക്ക് മതി), പൊളിറ്റിക്കൽ സയൻസ് (സയൻസ് ടെക്‌നോളജി ബിരുദധാരികളെങ്കിൽ 55 ശതമാനം മാർക്ക്), ഫിലോസഫി (സയൻസ്/ടെക്‌നോളജിക്കാർക്ക് 55 ശതമാനം), ഇക്കണോമിക്സ് (പ്ലസ്ടുതലത്തിലെ കണക്ക്‌ പഠിച്ചിരിക്കണം) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
 • എം.എ. ഇക്കണോമിക്സ് (വേൾഡ് ഇക്കണോമി സ്പെഷ്യലൈസേഷൻ): മാത്തമാറ്റിക്സ് ഉപവിഷയമായുള്ള ഇക്കണോമിക്സ് (ഓണേഴ്‌സ്)/ഇക്കണോമിക്സ് ഉപവിഷയമായുള്ള മാത്തമാറ്റിക്സ് (ഓണേഴ്‌സ്)/ഇക്കണോമിക്സും മാത്തമാറ്റിക്സും ഉപവിഷയങ്ങളായുള്ള സ്റ്റാറ്റിസ്റ്റിക്സ് (ഓണേഴ്‌സ്) എന്നിവയിലൊന്നിൽ 50 ശതമാനം മാർക്ക് മൊത്തത്തിൽ നേടിയിരിക്കണം. മൊത്തം 60 ശതമാനം മാർക്കോടെ ഇക്കണോമിക്സും മാത്തമാറ്റിക്സും പഠിച്ച് ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം എടുത്തവർക്കും അപേക്ഷിക്കാം.
 • എം.എസ്‌സി. ലൈഫ് സയൻസ്: 55 ശതമാനം മാർക്കോടെ ബയോളജിക്കൽ, ഫിസിക്കൽ, അഗ്രിക്കൾച്ചറൽ സയൻസസ്, ബയോടെക്‌നോളജി എന്നിവയിലൊന്നിൽ, ബിരുദം (ബി.എസ്‌സി./ബി.ടെക്./തത്തുല്യം). 
 • എം.എസ്‌സി. എൻവയോൺമെന്റൽ സയൻസ്: 55 ശതമാനം മാർക്കോടെ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലോ അപ്ലൈഡ് സയൻസിലോ ബിരുദം ബി.ഇ./ബി.ടെക്./എം.ബി.ബി.എസ്. ബിരുദം.
 • എം.എസ്‌സി. ഫിസിക്സ്: 55 ശതമാനം മാർക്കോടെ, ഫിസിക്സ് ഒരു വിഷയമായി പഠിച്ച് അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച്, ബിരുദമെടുത്തവർ/ഫിസിക്സ് (ഓണേഴ്‌സ്) ബിരുദധാരികൾ, ബി.ടെക്. (ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/കംപ്യൂട്ടർ).
 • എം.എസ്‌സി. കെമിസ്ട്രി: മുകളിൽ സൂചിപ്പിച്ച യോഗ്യതയിൽ, ഫിസിക്സിനുപകരം കെമിസ്ട്രി പഠിച്ചവർക്കും (കെമിസ്ട്രി ഒരു വിഷയം/കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്), ബി.ടെക്. (കെമിക്കൽ/പോളിമർ/പെട്രോളിയം)
 • എം.സി.എ.: 55 ശതമാനം മാർക്കോടെ, ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദവും മാത്തമാറ്റിക്സിൽ പ്രാവീണ്യവും
 • എം.എ: പ്രാചീനചരിത്രം, അറബിക്, ആർട്‌സ് ആൻഡ്‌ എയ്‌സ്തറ്റിക്സ്, ചൈനീസ്, ഡെവലപ്മെന്റ് ആൻഡ്‌ ലേബർ സ്റ്റഡീസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ്‌ ഏരിയാസ്റ്റഡീസ്, ലിംഗ്വിസ്റ്റിക്സ്, മിഡീവൽ ഹിസ്റ്ററി, മോഡേൺ ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, പൊളിറ്റിക്സ് (ഇന്റർനാഷണൽ സ്റ്റഡീസ് സ്പെഷലൈസേഷൻ), സംസ്കൃതം, സോഷ്യോളജി.
 • എം.എസ്‌സി.: എൻവയോൺമെന്റൽ സയൻസസ്, ലൈഫ് സയൻസസ്, ഫിസിക്സ്, കെമിസ്ട്രി
 • എം.ഫിൽ, പിഎച്ച്‌.ഡി.

എം.ഫിൽ/പിഎച്ച്.ഡി.കോഴ്‌സുകളുടെ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ഒരു ലെവലിലുള്ള പ്രോഗ്രാമുകളിൽ ഒരപേക്ഷയിൽ പരമാവധി മൂന്നെണ്ണത്തിനുവരെ മുൻഗണന നിശ്ചയിച്ച് അപേക്ഷിക്കാം. പി.ജി., എം.ഫിൽ, പിഎച്ച്.ഡി. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുമ്പോൾ ആദ്യചോയ്‌സിനുള്ള ഫീസ് ജനറൽ വിഭാഗക്കാർക്ക് 530 രൂപയും SC/ST/OBC/PWD ക്കാർക്ക് 310 രൂപയും BPL കാർക്ക് 110 രൂപയുമാണ്. രണ്ടാം ചോയ്‌സിന് ഇവ യഥാക്രമം 800, 415, 215 എന്നിങ്ങനെയും മൂന്നാം ചോയ്‌സിന് യഥാക്രമം 1000, 500, 300 എന്ന തോതിലുമാണ് ഫീസ്. 

പ്രവേശനപരീക്ഷ ഡിസംബർ 27 മുതൽ ഡിസംബർ 30 വരെ. കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങൾ
 


LATEST NEWS