ഫാർമസി, ഹെൽത്ത്‌ ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫാർമസി, ഹെൽത്ത്‌ ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിൽ ഫാർമസി, ഹെൽത്ത്‌ ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഏകജാലക പ്രവേശനത്തിന്‌ എൽ.ബി.എസ്‌. സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി അപേക്ഷ ക്ഷണിച്ചു.

14 പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌.

കോഴ്സുകള്‍:  ഫാർമസി (ഡി.ഫാം), ഹെൽത്ത്‌ ഇൻസ്പെക്ടർ (ഡി.എച്ച്‌.ഐ.), മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (ഡി.എം.എൽ.ടി), റേഡിയോളജിക്കൽ ടെക്‌നോളജി (ഡി.ആർ.ടി.), ഒപ്‌താൽമിക്‌ അസിസ്റ്റന്റ്‌ (ഡി.ഒ.എ.), െഡന്റൽ മെക്കാനിക്സ്‌ (ഡി.എം.സി.), ഡെന്റൽ ഹൈജീനിസ്റ്റ്‌ (ഡി.എച്ച്‌.സി.), ഓപ്പറേഷൻ തിയേറ്റർ ആൻഡ്‌ അനസ്തേഷ്യ ടെക്‌നോളജി (ഡി.ഒ.ടി.എ.ടി.), കാർഡിയോ വാസ്‌കുലർ ടെക്‌നോളജി (ഡി.സി.വി.ടി.), ന്യൂറോ ടെക്‌നോളജി (ഡി.എൻ.ടി.), ഡയാലിസിസ്‌ ടെക്‌നോളജി (ഡി.ഡി.ടി.), എൻഡോസ്കോപിക്‌ ടെക്‌നോളജി (ഡി.ഇ.ടി.), ഡെന്റൽ ഓപ്പറേറ്റിങ്‌ റൂം അസിസ്റ്റന്റ്‌സ്‌ (ഡി.ഒ.ആർ.എ.), റെസ്‌പറേറ്ററി ടെക്‌നോളജി (ഡി.ആർ.).

യോഗ്യത :  ഫിസിക്സ്‌, കെമിസ്‌ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സ്‌ വിഷയങ്ങൾ പഠിച്ച്‌ പ്ലസ്‌ ടു/വി.എച്ച്‌.എസ്‌.സി./തത്തുല്യ പരീക്ഷ വിജയിച്ചവർക്ക്‌ ഡി.ഫാമിന്‌ അപേക്ഷിക്കാം. ഹെൽത്ത്‌ ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്‌സ്‌ പ്രവേശനത്തിന്‌ ഫിസിക്സ്‌, കെമിസ്‌ട്രി, ബയോളജി വിഷയങ്ങൾക്ക്‌ മൊത്തം 40 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്‌ ടു/തുല്യ പരീക്ഷ പാസായിരിക്കണം.

മറ്റ്‌ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഫിസിക്സ്‌, കെമിസ്‌ട്രി, ബയോളജി വിഷയങ്ങൾക്ക്‌ 40 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്‌ ടു/തുല്യപരീക്ഷ വിജയിച്ചവരാവണം. പട്ടികജാതി/ വർഗക്കാർക്ക്‌ യോഗ്യതാ പരീക്ഷയുടെ മാർക്കിൽ അഞ്ചുശതമാനം ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌.

പ്രായം: 31.12.2017-ൽ 17-35. അപേക്ഷാഫീസ്‌: പൊതുവിഭാഗത്തിന്‌ 400 രൂപ. പട്ടികജാതി/വർഗക്കാർക്ക്‌ 200 രൂപ.

അപേക്ഷ സമർപ്പിക്കുന്നതിന്‌ മൂന്ന്‌ ഘട്ടങ്ങളുണ്ട്‌. 

 എന്ന വെബ്‌സൈറ്റിൽ ‘Admission to Professional Diploma Course 2017 for Health Inspector, Pharmacy and other Paramedical Streams’ എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്ത്‌ വ്യക്തിഗത വിവരങ്ങൾ സെപ്റ്റംബർ 26വരെ സമർപ്പിക്കാം. കംപ്യൂട്ടറിൽ ലഭിക്കുന്ന ചെലാന്റെ പ്രിന്റ്‌ എടുത്ത്‌ കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ശാഖയിൽ ​സെപ്റ്റംബർ 25 വരെ അപേക്ഷാഫീസ്‌ അടയ്ക്കാം. ബാങ്കിൽനിന്ന്‌ ലഭിക്കുന്ന ചെലാൻ നമ്പരും അപേക്ഷാനമ്പരും ഉപയോഗിച്ച്‌ വ്യക്തിഗത അക്കാദമിക്‌ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം.

അപേക്ഷയുടെ പ്രിന്റൗട്ട്‌ ഫീസ്‌ അടച്ച ചെലാന്റെ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡയറക്ടർ, എൽ.ബി.എസ്‌. സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി, എക്‌സ്‌ട്രാ പോലീസ്‌ റോഡ്‌, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ സെപ്റ്റംബർ 28-നകം കിട്ടത്തക്കവണ്ണം അയക്കണം.

എൻട്രൻസ്‌ പരീക്ഷയില്ല. റാങ്ക്‌ ലിസ്റ്റുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. 


LATEST NEWS