പ്ലസ് വണ്‍ ട്രാന്‍ഫര്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് വെള്ളിയാഴ‌്ച പ്രസിദ്ധീകരിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്ലസ് വണ്‍ ട്രാന്‍ഫര്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് വെള്ളിയാഴ‌്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഭാഗമായുള്ള ജില്ലാ/ജില്ലാന്തര സ്‌കൂള്‍/കോമ്ബിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസല്‍റ്റ് വെള്ളിയാഴ‌്ച രാവിലെ 10 ന‌് അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. 

TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പും യോഗ്യത സര്‍ട്ടിഫിക്കറ്റും, റ്റി.സി സ്വാഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂള്‍/കോഴ്‌സില്‍ സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് നാലിന് പ്രവേശനം നേടണം. ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് 31ന് അപേക്ഷ സമര്‍പ്പിക്കാം.

നിലവിലുള്ള ഒഴിവുകള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ  http://www.hscap.kerala.gov.in ല്‍ വെള്ളിയാഴ‌്ച രാവിലെ 10ന‌് പ്രസിദ്ധീകരിക്കും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ വേക്കന്‍സിയിലുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വെള്ളിയാഴ‌്ച വൈകിട്ട് നാലിന‌് മുമ്ബ‌് സമര്‍പ്പിക്കണം. പ്രിന്‍സിപ്പല്‍മാര്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കും. ഒരു വിദ്യാര്‍ത്ഥി ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കേണ്ടതുള്ളു. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്കുനുസൃതമായി എത്ര സ്‌കൂള്‍/കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. മാതൃകാഫോറം വെബ്‌സൈറ്റില്‍ ലഭിക്കും.


LATEST NEWS