പ്ലസ് വണ്‍ പ്രവേശനം ; 10 ശതമാനം വര്‍ധിപ്പിച്ച സീറ്റുകളിലേക്ക് മാറാന്‍ അപേക്ഷിക്കാം.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്ലസ് വണ്‍ പ്രവേശനം ; 10 ശതമാനം വര്‍ധിപ്പിച്ച സീറ്റുകളിലേക്ക് മാറാന്‍ അപേക്ഷിക്കാം.

ഹരിപ്പാട്: പ്ലസ് വണ്‍ മെറിറ്റില്‍ പ്രവേശനം നേടിയവര്‍ക്ക് 10 ശതമാനം വര്‍ധിപ്പിച്ച സീറ്റുകളിലേക്ക് മാറാന്‍ അപേക്ഷിക്കാം. നിലവില്‍ പഠിക്കുന്ന സ്‌കൂളില്‍ വെള്ളി, തിങ്കള്‍ ദിവസങ്ങളിലായി ഇതിനുള്ള അപേക്ഷ നല്‍കാം. പഠിക്കുന്ന സ്‌കൂളില്‍ തന്നെ മറ്റൊരു വിഷയത്തിലേക്ക് മാറാം. അല്ലെങ്കില്‍ സീറ്റൊഴിവുള്ള മറ്റേതെങ്കിലും സ്‌കൂളിലേക്കോ മാറാനും അവസരമുണ്ട്. ഇതിന്റെ അലോട്ട്മെന്റ് 16ന് നടത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തൃശ്ശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളിലുമാണ് 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കുന്നത്. മറ്റ് ജില്ലകളില്‍ നിലവില്‍ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്കും മാറാം. സ്‌കൂളും വിഷയവും മാറാനുള്ള അലോട്ട്മെന്റിനുശേഷം മിച്ചമുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. ഓഗസ്റ്റ് 16, 17 തീയതികളിലായി സപ്ലിമെന്ററി അലോട്ടമെന്റിന് അപേക്ഷിക്കാം. 19ന് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. ഇതോടെ പ്രവേശന നടപടികള്‍ അവസാനിപ്പിക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് ആലോചിക്കുന്നത്. മാനേജ്മെന്റ് ക്വാട്ട, അണ്‍ എയ്ഡഡ് സീറ്റുകളിലേക്കുള്ള പ്രവേശനം വ്യാഴാഴ്ച വൈകീട്ട് നാലിന് അവസാനിക്കും.
 


Loading...
LATEST NEWS