പോളിടെക്നിക് പ്രവേശനത്തിനുളള ഹെല്‍പ് ഡസ്‌കുകള്‍ ഇന്ന് പ്രവര്‍ത്തിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോളിടെക്നിക് പ്രവേശനത്തിനുളള ഹെല്‍പ് ഡസ്‌കുകള്‍ ഇന്ന് പ്രവര്‍ത്തിക്കും

ഗവണ്‍മെന്റ് എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ഹെല്‍പ് ഡസ്‌കുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. എല്ലാ ഗവണ്‍മെന്റ്/ എയ്ഡഡ് പോളിടെക്നിക്കുകളിലും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയാണ് ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 11 വൈകിട്ട് നാല്. 

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകള്‍ ഫീസടച്ച് ഏതെങ്കിലും ഗവണ്‍മെന്റ്/ എയ്ഡഡ് പോളിടെക്നിക് കോളേജുകളില്‍ 12 വൈകിട്ട് നാല് വരെ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ക്കുള്ള എല്ലാ സഹായങ്ങളും ഗവണ്‍മെന്റ്/ എയ്ഡഡ് പോളിടെക്നിക് കോളേജുകളിലെ ഹെല്‍പ് ഡെസ്‌കുകളില്‍ ലഭ്യമാണ്.
 


LATEST NEWS