പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ 17 വരെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ 17 വരെ

ഈ അദ്ധ്യയന വര്‍ഷം കാസർഗോഡ് ജില്ലയിലെ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക്  കേന്ദ്ര സര്‍ക്കാര്‍ പദ്ധതി   പ്രകാരമുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ പഠനം നടത്തി വരുന്നതും വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെ ഉള്ളതുമായ ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍  സ്‌കൂള്‍ മേധാവി മുഖേന അപേക്ഷ  ഫെബ്രുവരി 17 നകം കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255466 ഫോണ്‍ നമ്പറിലോ, കാസര്‍കോട്്,എന്‍മകജെ,പനത്തടി,നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്. 

സ്ഥാപന മേധാവികള്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കുന്ന ലിസ്റ്റില്‍  വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലര്‍ ആണോ, ഡേ സ്‌കോളര്‍ ആണോ എന്നും സ്ഥാപനമേധാവിയുടെ  ബാങ്ക് അക്കൗണ്ട് വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തണം.